മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ജാമിയ വിദ്യാര്‍ഥികളോട് പൊലീസ്; ദില്ലിയില്‍ നിരോധനാജ്ഞ, ബംഗാള്‍ ഗവര്‍ണറെ തടഞ്ഞു; പൗരത്വ ഭേദഗതിക്കെതിരെ ബിജെപി നേതാക്കളും രംഗത്ത്

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്.

ഇതിന്റെ ഭാഗമായി ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പു നല്‍കി.

ഇതിനിടെ, ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ തടഞ്ഞു. പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ കാര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഇന്നലെയും സര്‍വകലാശാലയ്ക്ക് മുന്നില്‍ ഗവര്‍ണറെ വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു.

അതേസമയം, പ്രതിപക്ഷ ഐക്യത്തിന് മുന്നിട്ടിറങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. നിയമത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാര്‍ക്ക് മമത കത്തയച്ചു.

നിയമഭേദഗതിക്കെതിരെ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസും രംഗത്തെത്തി. മറ്റു മതങ്ങളെ പരാമര്‍ശിച്ചിട്ടും എന്തുകൊണ്ട് മുസ്ലീമുകളെ ഉള്‍പ്പെടുത്തിയില്ലെന്ന് ബോസ് ചോദിച്ചു. നിയമത്തില്‍ സുതാര്യത വേണമെന്നും ബോസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here