പൗരത്വ ഭേദഗതി; ബിജെപിയിലും അടി

നിയമ ഭേദഗതിയില്‍ നിന്ന് എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കുന്നു എന്നാണ് ബിജെപിയുടെ പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നത്. ഇന്ത്യ എല്ലാവര്‍ക്കുമുള്ള ഇടമാണെന്നും നിയമത്തില്‍ സുതാര്യത വേണമെന്നും ബോസ് ആവശ്യപ്പെട്ടു.

ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെയാണ് ബോസിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

ഇതിന് പിന്നാലെ അസമിലെ എന്‍ആര്‍സിക്കെതിരെ ഹിമാന്ത് ബിശ്വാസ് ശര്‍മ്മയും പരസ്യ പ്രതികരണവുമായി രംഗത്തെത്തി. നിലവിലെ എന്‍ആര്‍സി അംഗീകരിക്കില്ലെന്നും പട്ടിക പുനഃപരിശോധിക്കണമെന്നും ബിജെപി മന്ത്രി ആവശ്യപ്പെടുന്നു.

അതേസമയം, നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു.

ഇതിന്റെ ഭാഗമായി ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പു നല്‍കി.

പ്രതിഷേധത്തിന്റെ ഭാഗമായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ തടഞ്ഞു. പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ കാര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഇന്നലെയും സര്‍വകലാശാലയ്ക്ക് മുന്നില്‍ ഗവര്‍ണറെ വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News