ജാഗി ജോണിന്റെ മൃതദേഹത്തിന് രണ്ടു ദിവസം കാലപഴക്കം

അവതാരകയും ഗായികയുമായ ജാഗി ജോണിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി.

പേരൂര്‍ക്കട എസ്‌ഐ സുനില്‍ വി ഗില്‍ബരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പ്രഥമദൃഷ്ട്യാ അസ്വഭാവികത ഇല്ലെന്നും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുയെന്നും പൊലീസ് അറിയിച്ചു.

ടെലിവിഷന്‍ അവതാരികയും യൂട്യൂബ് വ്‌ളോഗറുമായ ജാഗി ജോണിനെ കഴിഞ്ഞ ദിവസമാണ് മരപ്പാലത്തെ വസതിയില്‍ വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയില്‍ മലര്‍ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം.

മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്‌ക്കൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സുഹ്യത്ത് വീട്ടിലെത്തി അന്വേഷിച്ചതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്.

ബന്ധുക്കളുമായോ അയല്‍വായികളുമായോ ജാഗിക്ക് അടുപ്പമുണ്ടായിരുന്നില്ല. മൃതദേഹത്തിന് രണ്ടു ദിവസത്തെ കാലപഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News