ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെതിരായ ബിജെപി ഭീഷണി; കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തര്‍ക്കുനേരെയുള്ള ബിജെപി നേതാക്കളുടെ ഭീഷണി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഭീഷണി കലര്‍ത്തിയുള്ള യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റും കുമ്മനം രാജശേഖരന്റെ പ്രതികരണവും ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.

ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കം കേരളത്തില്‍ വിലപോകില്ല. ഏതൊരാള്‍ക്കും സ്വാതന്ത്ര്യമായി അഭിപ്രായം പറയാനും പ്രതിഷേധിക്കാനും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. അത് ഇനിയും ആവര്‍ത്തിക്കും.

തങ്ങള്‍ക്കനുകൂലമല്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയും. നേരിന്റെ നിലപാട് സ്വീകരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്ഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ഇത്തരം രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here