രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ അഭിമാനം: മലയാളി വിദ്യാര്‍ഥിനി

കൊച്ചി: രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ വാങ്ങുക ഏത് വിദ്യാര്‍ഥിയുടേയും സ്വപ്നമായിരിക്കും. എന്നാല്‍, പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ അഭിമാനമുണ്ടെന്ന് ഒന്നാം റാങ്ക് ജേതാവ് കാര്‍ത്തിക ബി കുറുപ്പ്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചായിരുന്നു കാര്‍ത്തിക ചടങ്ങില്‍നിന്ന് വിട്ടുനിന്നത്.

എംഎസ്‌സി ഇലക്ട്രോണിക്‌സ് മീഡിയയിലെ ഒന്നാം റാങ്കുകാരിയാണ് കാര്‍ത്തിക ബി കുറുപ്പ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റ ഭാഗമാകാന്‍ വേണ്ടിയാണ് കാര്‍ത്തിക ചടങ്ങ് ബഹിഷ്‌കരിച്ചത്.

കാര്‍ത്തികക്കൊപ്പം മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ കൂടി ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. കോട്ടയം കറുകച്ചാല്‍ സ്വദേശിനിയാണ് കാര്‍ത്തിക ബി കുറുപ്പ്. കൊച്ചിയില്‍ സ്വകാര്യ ചാനലിലെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel