സംയുക്തസമരം ശക്തമാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; 29ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്തസമരം ശക്തമാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം ഇരുപത്തി ഒമ്പതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേരും.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിനെ ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷത്തെയും മറ്റ് ഘടകകക്ഷിനേതാകേകളെയും മതമേലദ്ധ്യക്ഷന്‍മാരെയും പങ്കെടുപ്പിച്ച് സംയുക്ത സമരവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

സമരപരിപാടികള്‍ ചര്‍ച്ചചെയ്യുന്നതിന് ഈ മാസം ഇരുപത്തി ഒമ്പതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വവ്വ കക്ഷിയോഗം ചേരും.രാവിലെ 11 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം.

പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ക്കുന്നത്.

യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കും.പൗരത്വ ബില്ലിനെകുറിച്ച് കോണ്‍ഗ്രസിലോ യുഡിഎഫിലോ പ്രശ്‌നങ്ങളില്ലെന്നും യുഡിഎഫിന്റെ നിലപാട് സര്‍വ്വ കക്ഷിയോകത്തെ അറിയിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കുന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന തുല്യാവകാശത്തിനും മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമാണെന്ന് ഇതു സംബന്ധിച്ച് രാഷ്ട്രീയ-സംഘടനാ നേതാക്കള്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News