ക്രിസ്മസ് പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച് എട്ട് പേര്‍ മരിച്ചു; 120 പേര്‍ ആശുപത്രിയില്‍

ക്രിസ്മസ് ആഘോഷങ്ങളില്‍ ഇവിടുത്തുകാര്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് തേങ്ങ വൈന്‍. എന്നാല്‍ പാര്‍ട്ടിക്കിടെ തേങ്ങ വൈന്‍ കുടിച്ച് എട്ട് പേരാണ് മരിച്ചത്. 120 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിലിപ്പീന്‍സിന്‍ നടന്ന ക്രിസ്തുമസ് പാര്‍ട്ടിക്കിടെയാണ് ദാരുണ സംഭവം നടന്നത്. വിഷബാധയുണ്ടായത് മനിലയിലുള്ള ലഗൂണ, ക്വസോണ്‍ പ്രവിശ്യകളിലാണ്.

ഈ ഭാഗങ്ങളിലുള്ളവര്‍ക്ക് അവധിക്കാലങ്ങളിലും ആഘോഷവേളകളിലും തേങ്ങ കൊണ്ടുള്ള വൈന്‍ ഒഴിച്ചുകൂടാനാകാത്തതാണ്. ലാംബനോങ് എന്ന പേരില്‍ അറിയപ്പെടുന്ന തേങ്ങ വൈലില്‍ നിന്നാണ് വിഷബാധ ഉണ്ടായിരിക്കുന്നത്. നിര്‍മാണത്തിലുണ്ടായ പാളിച്ചയാകാം വിഷബാധയ്ക്ക് കാരണമെന്നാണ് കണക്കാക്കുന്നത്.

ഈ വൈനില്‍ ലഹരി കൂട്ടാന്‍ ഉപയോഗിക്കുന്ന ചില നിയമവിരുദ്ധ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയില്‍ തെളിയുമെന്ന് ലഗൂണ മേയര്‍ വ്യക്തമാക്കി. വീടുകളില്‍ ഉണ്ടാക്കുന്ന തേങ്ങ വൈനില്‍ മെഥനോള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്.

മെഥനോള്‍ കൂട്ടി തേങ്ങ വൈന്‍ നിര്‍മ്മിക്കുന്നവര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.  കഴിഞ്ഞ വര്‍ഷം തേങ്ങ വൈനില്‍ നിന്നുണ്ടായ വിഷബാധയെ തുടര്‍ന്ന് 21 പേരാണ് മരിച്ചത്. തെങ്ങിന്റേയും പനയുടേയും കൂമ്പ് ഉപയോഗിച്ചാണ് ഈ വൈന്‍ നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള തേങ്ങ വൈനിന് വന്‍ വിപണി മൂല്യമാണ് ഫിലിപ്പീന്‍സില്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News