പാലത്തിനടിയില്‍ വിമാനം കുടുങ്ങി; റോഡില്‍ ഗതാഗത കുരുക്ക്

ബംഗാളില്‍ ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. വ്യവസായ നഗരമായ ദുര്‍ഗാപുറിലെ ദേശീയപാത 2ല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

തപാല്‍ വകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട ബോയിങ്ങ് ബി 737 വിമാനമാണ് ട്രക്കിലുണ്ടായിരുന്നത്. 1980-ല്‍ കമ്മീഷന്‍ ചെയ്ത ഈ വിമാനം ഏതാനും മാസങ്ങളായി കല്‍ക്കട്ട വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

ട്രക്ക് പാലത്തിനടയില്‍ കുടുങ്ങിയത് നഗരത്തില്‍ വന്‍ഗതാഗതകുരുക്കിനിടയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News