മഞ്ജുവാര്യര്‍ സിനിമാ സംവിധാന രംഗത്തേക്ക്? കൈരളി ഓണ്‍ലൈനിനോട് മഞ്ജു മനസ്സ് തുറക്കുന്നു

കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ വെച്ചാണ് മഞ്ജുവാര്യരെ കണ്ടത്. പ്രതി പൂവന്‍കോഴി ഹിറ്റ് ആയ സന്തോഷം മുഴുവന്‍ ആ പുഞ്ചിരിക്കുന്ന മുഖത്ത് ഉണ്ടായിരുന്നു.

ലേഖകന്‍: ഹണി
അവതാരക: പൊന്നി അശോക്
സ്റ്റില്‍സ് : വിനീത് വിജയന്‍

അവതാരക: മഞ്ജു ചേച്ചി എന്താ ഇത്ര സിമ്പിളായിട്ട്?

മഞ്ജു വാര്യര്‍: എനിക്ക് ഇങ്ങനത്തെ ഡ്രസ്സേ ഉള്ളു അതുകൊണ്ടാ..

അവതാരക: ഞാന്‍ പുട്ടിയൊക്കെ ഇട്ട് മണിക്കൂറോളം മേക്കപ്പ് ഇട്ട് മുടിയും കെട്ടി വന്നപ്പോള്‍ ദേ ഒരു തുള്ളി മേക്കപ്പ് ഇല്ല. എന്താ മഞ്ജു ചേച്ചി ഇങ്ങനെ?

മഞ്ജു വാര്യര്‍: മേക്കപ്പ് എനിക്ക് ചേരില്ല അതുകൊണ്ടാ .. മേക്കപ്പ് ഇട്ടാലും എനിക്ക് ഭയങ്കര വ്യതികേടായിരിക്കും.

അവതാരക: കൂടെ അഭിനയിക്കുന്ന എല്ലാവരുമായി ഒരു കെമിസ്ട്രി രൂപപെടാറുണ്ട്.. ഒരു മഞ്ജു എഫക്ട് എന്ന് പറയും പോലെ ….

മഞ്ജുവാര്യര്‍: കെമിസ്ടിയുടെ കുറവ് എനിക്ക് മാര്‍ക്കിലേ ഉണ്ടായിട്ടുള്ളു സകൂളില്‍ പഠിക്കുമ്പോള്‍. എല്ലാവരുമായി കംഫര്‍ട്ടബിളായി അഭിനയിക്കാന്‍ പറ്റാറുണ്ട്. ഈശ്വരന്റെ അനുഗ്രഹം.അസുരന്‍ ചെയ്തപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് മെംബേഴ്‌സ് പറഞ്ഞു ശരിക്കും ഒരു ഫാമിലി പോലെ ഫീല്‍ ചെയ്യുന്നുണ്ട്, ധനുഷ് ആന്റ് മഞ്ജു ഈസ് വെരി കണ്‍വെന്‍സിംഗ് .ഇത് കേട്ടപ്പോള്‍ നല്ല സന്തോഷം തോന്നി.

അവതാരക: സ്‌കൂള്‍ കാലഘട്ടത്തില്‍ കലാതിലകമായിരുന്നു ആരായിരുന്നു മഞ്ജു ചേച്ചിയെ നൃത്തത്തില്‍ പ്രോത്സാഹിപ്പിച്ചിരുന്നത്

മഞ്ജു വാര്യര്‍: എന്റെ അമ്മ.. അമ്മയ്ക്ക് ഭയങ്കര ഇഷ്ടാരുന്നു ഞാന്‍ ഡാന്‍സ് ചെയ്യുന്നത്. സത്യത്തില്‍ എനിക്ക് അന്ന് ഭയങ്കര മടിയായിരുന്നു. അമ്മയ്ക്ക് വേണ്ടിയാ ഞാന്‍ അന്നൊക്കെ ഡാന്‍സ് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് എനിക്ക് വേണ്ടിയാ ന്യത്തം ചെയ്യുന്നത്. എന്റെ സന്തോഷമാണ് എന്റെ നൃത്തം..

അവതാരക: അന്നൊക്കെ തോന്നിയിരുന്നോ സിനിമയിലെത്തും ഇങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട നായിക ആവുമെന്ന്?

മഞ്ജുവാര്യര്‍: ഏയ് ഒരിക്കുമില്ല. സിനിമ ഭയങ്കര ഇഷ്ടാരുന്നു.എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും സിനിമയ്ക്ക് പോകും. വിജയിക്കുന്ന എല്ലാ സിനിമയും കാണാറുണ്ടായിരുന്നു.എന്ന് വെച്ച് അഭിനയിക്കും എന്നൊന്നും അന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല

അവതാരക: ഒരുപാട് ക്രിസ്മസ്സിന്റെ ഓര്‍മ്മകളൊക്കെ ഉണ്ടാകുമല്ലേ മഞ്ജു ചേച്ചിക്ക്?

മഞ്ജുവാര്യര്‍: എനിക്ക് വളരെ ഇഷ്ടപ്പെട്ട കാലമാണ് ക്രിസ്മസ്സ്.കാണാനൊക്കെ എനിക്ക് ഭയങ്കര ഇഷ്ടാ വീടുകളിലൊക്കെ നക്ഷത്രങ്ങളിട്ട് അലങ്കരിച്ച്, പുല്‍ തൊഴുത്തും ഉണ്ണിയേശുവിനേയുമൊക്കെ വെക്കുന്നതൊക്കെ ഭയങ്കര രസമല്ലേ… അങ്ങനെ കുറേ നല്ല ഓര്‍മ്മകള്‍ ഉണ്ട് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്.. ഞാന്‍ ജനിച്ച് വളര്‍ന്നതൊക്കെ തമിഴ് നാട്ടിലായിരുന്നു അവിടെയൊക്കെ നന്നായി ആഘോഷിക്കും.എന്നാല്‍ എന്റെ വീട്ടില്‍ അത്ര കാര്യമായൊന്നും ആഘോഷിക്കാറില്ല. എല്ലാരും ആഘോഷിക്കുമ്പോള്‍ ഞാനും കൂടെ കൂടും.

അവതാരക : ചേച്ചി കുക്ക് ചെയ്യോ?

മഞ്ജു വാര്യര്‍ : ‘അയ്യോ ആ കാര്യത്തില്‍ ഞാന്‍ ഇത്തിരി തോല്‍വിയാ. എന്താനറിയില്ല നന്നാവില്ല ചെയ്യുമ്പോള്‍. പക്ഷേ ഞാന്‍ നല്ല ഫുഡിയാ നല്ല ഭക്ഷണം എവിടെ കണ്ടാലും വാങ്ങി കഴിക്കും.

അവതാരിക: മഞ്ജു ചേച്ചി ഇന്ന് മലയാളിക ളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. ഇനി എന്താണ് അടുത്ത സ്റ്റെപ്പ് . ഒരു സിനിമാ സംവിധായിക ആയി എന്നാണ് വരിക?

മഞ്ജു വാര്യരുമായുള്ള ഇന്റര്‍വ്യുവിന്റെ മുഴുവന്‍ ഭാഗം ക്രിസ്മസ്സ് ദിനത്തില്‍ രാവിലെ 8.30 ന് കൈരളിയിലും രാത്രി 7.30 ന് കൈരളി ന്യൂസ് ചാനലിലും ടെലികാസ്റ്റ് ചെയ്യും. മഞ്ജു വാര്യരുടെ സിനിമാ സംവിധാന വിശേഷം അറിയാന്‍ കാണുക നക്ഷത്രമായ് മഞ്ജു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News