ജാഗി ജോണിന്റെ മരണകാരണം തലയ്ക്ക് പിറകിലേറ്റ മുറിവ്

അവതാരകയും ഗായികയുമായ ജാഗി ജോണിന്റെ മരണകാരണം തലയ്ക്ക് പിറകിലേറ്റ മുറിവ്. ഇന്നലെയാണ് ജാഗി ജോണിനെ തിരുവനന്നതപുരം മരപ്പാലത്തെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അവതാരിക ജാഗി ജോണിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ മുറിവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വീണതിന്റെ ആഘാതം മൂലമോ തലയ്ക്കടിയോറ്റോ ആണ് മുറിവ് സംഭവിച്ചത്. തലയ്ക്കു മുറിവേറ്റതെങ്ങിനെയെന്ന് വിശദമായ പരിശോധനകള്‍ക്കു ശേഷം മാത്രമെ അറിയാന്‍ കഴിയു.

പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുനുണ്ട്. ടെലിവിഷന്‍ അവതാരകയും യൂട്യൂബ് വ്‌ളോഗറുമായ ജാഗി ജോണിനെ കഴിഞ്ഞ ദിവസമാണ് മരപ്പാലത്തെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായരുന്നു മൃതദേഹം .

മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്‌ക്കൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സുഹ്യത്ത് വീട്ടിലെത്തി അന്വേഷിച്ചതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്.

ബന്ധുക്കളുമായൊ അയല്‍വക്കത്തുള്ളവരുമായോ ജാഗിക്ക് അടുപ്പമുണ്ടായിരുന്നില്ല. മൃതദേഹത്തിന് രണ്ടു ദിവസത്തെ കാലപ്പഴക്കമുണ്ടെന്നും പൊലീസ് പഞ്ഞു.ഏഴ് വര്‍ഷള്‍ങ്ങള്‍ക്ക് മുന്‍പ് വിവാഹം ബന്ധം വേര്‍പെടുത്തിയിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News