മുഖ്യമന്ത്രിമാര്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കല്‍ നടപടികളും ഉപേക്ഷിക്കണം: സീതാറാം യെച്ചൂരി

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിമാര്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കല്‍ നടപടികളും ഉപേക്ഷിക്കണം എന്ന് സിപിഐഎം. ജനസംഖ്യാ രജിസ്റ്റര്‍ തയ്യാര്‍ ആക്കുന്നത് എന്‍ ആര്‍ സിക്ക് മുന്നോടി ആയാണ്.

ജനസംഖ്യ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാകും എന്‍ആര്‍സി നടപ്പാക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞതാണ് എന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിലൂടെ എന്‍ആര്‍സി നടപടികള്‍ ആരംഭിച്ചുവെന്നാണ് വ്യക്തമാകുന്നത് എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News