കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ യുവതികളുടെ മൊബൈലിലേക്ക്; 72കാരന്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ യുവതികള്‍ക്കു മൊബൈല്‍ ഫോണില്‍ അയച്ചുകൊടുത്ത 72കാരന്‍ അറസ്റ്റില്‍. ചെന്നൈ ചൂളൈമേട് സ്വദേശി മോഹന്‍കുമാര്‍ ആണ് അറസ്റ്റിലായത്.

ഇയാളുടെ കംമ്പ്യൂട്ടറില്‍ നിന്നും ഐപാഡില്‍ നിന്നും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ച ഡാര്‍ജിലിങ് സ്വദേശിനികളായ കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈലില്‍ അയച്ചു നല്‍കിയ ശേഷം അതു കാണാന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായും അപമര്യാദയായി പെരുമാറിയതായും വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറഞ്ഞു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണത്തില്‍ തമിഴ്‌നാട് മുന്നിലാണെന്നും ഇത്തരക്കാരെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതായും സമൂഹമാധ്യമങ്ങളിലെ സ്വകാര്യ ഗ്രൂപ്പുകള്‍ നിരീക്ഷിക്കുമെന്നും തമിഴ്‌നാട് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News