‘ഞങ്ങള്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരുടെ പിന്‍മുറക്കാരല്ല, തോക്കുകള്‍ കാണിച്ച് അടിച്ചമര്‍ത്താന്‍ നോക്കണ്ട’; സന്ദീപ് വാര്യര്‍ക്ക്  മറുപടിയുമായി റിയാസ്

കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയ യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്.

എന്‍ഫോഴ്സ്മെന്റിനെയും,സിബിഐ യെയും,പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും കാണിച്ച് എതിര്‍ ശബ്ദത്തെ അടിച്ചമര്‍ത്താമെന്ന് ഭീഷണിപ്പെടുത്തുന്ന അല്‍പ്പന്‍മാരാണ് ഇത്തരക്കാരെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

എന്‍ഫോഴ്സ്മെന്റിനെയും,സിബിഐ യെയും,പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും കാണിച്ച് എതിര്‍ ശബ്ദത്തെ അടിച്ചമര്‍ത്താമെന്ന് ഭീഷണിപ്പെടുത്തുന്ന ‘അല്‍പ്പന്‍മാരെ’ ,
ഞങ്ങള്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരുടെ പിന്‍മുറക്കാരല്ല,തൂക്കുമരത്തില്‍ കയറുമ്പോള്‍ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിന്‍മുറക്കാരാണ്…’; അദ്ദേഹം പറഞ്ഞു

മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ അവരുടെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ഇന്‍കംടാക്സ് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ടെന്നും നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും സന്ദീപ് പറഞ്ഞു.

പ്രതിഷേധിച്ച സിനിമാക്കാര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്‌നേഹം കാപട്യമാണെന്നും കുമ്മനം രാജശേഖരനും പറഞ്ഞു.

എന്നാല്‍, കുമ്മനം രാജശേഖരന്റെ കൈയിലല്ല രാജ്യസ്‌നേഹമളക്കുന്ന ഉപകരണമെന്ന് സംവിധായകന്‍ കമല്‍ പ്രതികരിച്ചു. കലാകാരന്‍മാരെ ഭീഷണിപ്പെടുത്താന്‍ നില്‍ക്കേണ്ടെന്നും കമല്‍ പറഞ്ഞു. കലാകാരന്‍മ്മാരെയും എഴുത്തുകാരെയും ബിജെപിക്കാര്‍ക്ക് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ എസ് മാധവന്‍, കമല്‍, രാജീവ് രവി, ഛായാഗ്രാഹകന്‍ വേണു, ആഷിഖ് അബു, റീമ കല്ലിങ്ങല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മണികണ്ഠന്‍, പി എഫ് മാത്യൂസ്, നിമിഷ സജയന്‍, ഷെയിന്‍ നിഗം തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിഷേധത്തിനെതിരെയാണ് ബിജെപി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News