കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം; കാറിലെത്തിയ ദമ്പതികളെ 5 അംഗ സംഘം ആക്രമിച്ചു

കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം,കാറിലെത്തിയ ദമ്പതികളെ 5 അംഗ സംഘം ആക്രമിച്ചു.കുണ്ടറ മുളവന സ്വദേശികളാണ് ആക്രമണത്തിനിരയായത്. ശക്തികുളങ്ങര സ്വദേശികളായ സുനി,കണ്ണന്‍,കാവനാട് സ്വദേശി വിജയലാല്‍ എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി 9.45 നാണ് സംഭവം,സുഹൃത്തിന്റെ പക്കല്‍ നിന്ന് ബാഗ് വാങ്ങി കൊച്ചിയിലേക്ക് പോകാനായി എത്തിയപ്പോഴാണ് കാവനാട് ആല്‍ത്തറമൂടില്‍ വെച്ച് കാര്‍ കേടായത്. നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപമെത്തിയവര്‍ മുളവന സ്വദേശികളായ യുവ ദമ്പതികളെ സദാചാരപോലീസ് ചമഞ്ഞ് വളയുകയും ആക്രമിക്കുകയും ചെയ്തു. യുവതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ സംഘം ആക്രമിച്ചു. യുവതിയേയും സംഘം കടന്നു പിടിച്ചു.

കാറിലുണ്ടായിരുന്ന ഇടുപ്പിനു താഴെ തളര്‍ന്ന യുവാവിനേയും സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ചു. സംഭവം കണ്ടു വന്ന ഓട്ടൊ തൊഴിലാളി ശക്തികുളങ്ങര പോലീസിനെ അറിയിച്ചു. കൂടുതല്‍ പോലീസെത്തി സദാചാര ഗുണ്ടകളെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.അക്രമി സംഘത്തില്‍ 5 പേരുണ്ടെന്നാണ് ദമ്പതികളുടെ മൊഴി. എന്നാല്‍ മൂന്നു പേര്‍ മാത്രമാണെന്ന് പിടിയിലായവര്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here