സര്‍ക്കസ് കൂടാരത്തില്‍ മത- ദേശ വ്യത്യാസമില്ലാതെ ഒരുമയുടെ ക്രിസ്മസ് ആഘോഷം

സര്‍ക്കസ് കൂടാരത്തില്‍ മത- ദേശ വ്യത്യാസമില്ലാതെ ഒരുമയുടെ ക്രിസ്മസ് ആഘോഷം. പാലക്കാടെത്തിയ ജംബോ സര്‍ക്കസ് കലാകാരന്‍മാരാണ് തമ്പിനുള്ളില്‍ പാട്ട് പാടി, കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷമാക്കി മാറ്റിയത്.ജീവിതത്തിന്റെ ചുവടു പിഴക്കാതിരിക്കാനായി സാഹസികതയും അഭ്യാസങ്ങളുമായി പല ദേശങ്ങളില്‍ നിന്ന് പല കാലത്തായി വന്നു ചേര്‍ന്നവരാണ്.

എല്ലാ സമയത്തും കാഴ്ചക്കാരെ ചിരിപ്പിക്കുകയും വിസ്മയിക്കുകയും ചെയ്യുന്നവര്‍ ഒഴിവു വേളയില്‍ ക്രിസ്മസ് ഒത്തൊരുമിച്ച് ആഘോഷിച്ചു. കേക്ക് മുറിച്ച്, പാട്ടു പാടി സാന്റാ ക്ലോസിനൊപ്പം ചുവടുവെച്ചു.ക്രിസ്മസ് നാളുകളില്‍ കാഴ്ചക്കാരെ വരവേല്‍ക്കാന്‍ സാന്റാക്ലോസുമുണ്ടാവും. നൂറോളം കലാകാരന്‍മാരാണ് കാഴ്ചക്കാര്‍ക്കായി സാഹസിക പ്രകടനങ്ങളുമായെത്തുന്നത്. പാലക്കാട് സ്റ്റേഡിയത്തിനടുത്താണ് സര്‍ക്കസ് കൂടാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News