രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ എ കെ ആന്റണി ഭക്ഷണം കഴിക്കാന്‍ പോലും വായ തുറക്കുന്നില്ല: മന്ത്രി കെ ടി ജലീല്‍

രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഭക്ഷണം കഴിക്കാന്‍ പോലും വായ തുറക്കുന്നില്ലെന്ന് മന്ത്രി കെ ടി ജലീല്‍.പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ജലീല്‍.അര്‍ദ്ധരാത്രി എല്ലാവരും കിടന്നുറങ്ങുന്ന സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഭരണഘടന തകര്‍ക്കാനായി ഉണര്‍ന്നിരിക്കുകയാണ് എന്ന് കൂട്ടായ്മയില്‍ സംസാരിച്ച എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള വന്‍ ജനമുന്നേറ്റം ആയി മാറി. ആയിരങ്ങളാണ് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തിയത്.മുസ്ലിം വിരുദ്ധ നിയമങ്ങള്‍ ഒന്നൊന്നായി പാര്‍ലമെന്റില്‍ പാസാക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മൗനത്തില്‍ ആണെന്ന് കൂട്ടായ്മയില്‍ സംസാരിച്ച മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടായി മുന്നേറുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളും അതിനു പിന്നില്‍ അണിനിരക്കണം എന്നും ജലീല്‍ അഭ്യര്‍ത്ഥിച്ചു.എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന ഇന്ത്യയുടെ പാരമ്പര്യമാണ് നരേന്ദ്രമോഡിയും കൂട്ടരും തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

മംഗലാപുരത്ത് പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവര്‍ത്തകരെ കൂട്ടായ്മയില്‍ വെച്ച് ആദരിച്ചു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ, ഡി വൈ എഫ് ഐ നേതാവ് എം ഷാജര്‍ , മുള്ളൂര്‍ക്കര മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News