പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഭരണഘടനയിലെ തുല്യതയുടെ സന്ദേശവുമായി ഒരു ഓട്ടോറിക്ഷ

ജനങ്ങളെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ഭരണഘടനയിലെ തുല്യതയുടെ സന്ദേശവുമായി പാലക്കാട് ആനക്കരയില്‍ ഒരു ഓട്ടോറിക്ഷ ഓടിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുകുട്ടന്റെ ആര്‍ട്ടിക്കിള്‍ 14… ആര്‍ട്ടിക്കിള്‍ 14 സ്വന്തം വാഹനത്തിന് പേരായി നല്‍കിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞെങ്കിലും തുല്യത ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്ന കാലത്ത്. ഇതിന് പ്രസക്തിയേറുന്നു.

ആര്‍ട്ടിക്കിള്‍ 14. കാണുന്നവരൊക്കെ മുമ്പ് നെറ്റി ചുളിച്ചിരുന്നു. ഓട്ടോറിക്ഷയ്ക്ക് ഇങ്ങിനെയൊരു പേരോ. പക്ഷേ ഇപ്പോള്‍ കഥ മാറി. കാണുന്നവരും, കൂടെ യാത്ര ചെയ്യുന്നവരുമെല്ലാം ആര്‍ട്ടിക്കിള്‍ 14 ന്റെ മഹത്വവും കുഞ്ഞുകുട്ടന്റെ വിശാല കാഴ്ചപ്പാടും തിരിച്ചറിയുകയാണ്. ഇന്ത്യയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് നിയമത്തിന് മുന്നില്‍ തുല്യതയും ഇന്ത്യയ്ക്കകത്തെവിടെയും തുല്യപരിരക്ഷയും ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 14 നെക്കുറിച്ച് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുഞ്ഞുകുട്ടന്‍ ആദ്യമായി അറിഞ്ഞത്. പട്ടാമ്പി ഗവ.സംസ്‌കൃത കോളേജിലെ പ്രീഡിഗ്രി പഠനം കഴിഞ്ഞ് സ്വയം തൊഴില്‍ വായ്പയെടുത്ത് 27 വര്‍ഷം മുമ്പ് ഓട്ടോറിക്ഷ വാങ്ങിച്ചു. പേരെന്തിടുമെന്ന കാര്യത്തില്‍ കുഞ്ഞുകുട്ടന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.

വാഹനത്തില്‍ കയറുന്നവര്‍ എന്താണ് ആര്‍ട്ടിക്കിള്‍ 14 എന്ന് ചോദിച്ചാല്‍ വിശദമായ മറുപടിയും നല്‍കും കുഞ്ഞുകുട്ടന്‍.ആദ്യ വാഹനത്തില്‍ സുഹൃത്തും ചിത്രകാരനുമായ വി പി സുരേഷാണ് ആര്‍ട്ടിക്കിള്‍ 14 എന്നെഴുതി കൊടുത്തത്.27 വര്‍ഷത്തിനിടെ ഓട്ടോറിക്ഷ പല തവണ മാറ്റിയെങ്കിലും ആര്‍ട്ടിക്കിള്‍ 14 എന്ന പേര് മാത്രം മാറിയിട്ടില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയെന്ന അവകാശം ഇല്ലാതാക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടൊന്നാകെ തെരുവിലിറങ്ങി പോരാടുമ്പോള്‍ കുഞ്ഞുകുട്ടനും തന്റെ ആര്‍ട്ടിക്കിള്‍ 14 മായി ഒപ്പം ചേരുകയാണ്. തുല്യതയുടെ സന്ദേശം നാട് മുഴുവനെത്തിച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News