ഉന്നാവില്‍ വീണ്ടും ഏഴ് വയസുകാരിക്ക് പീഡനം; ഒരാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും പീഡനം. ഏഴ് വയസുകാരിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിന്‍മേല്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. ഉന്നാവില്‍ മാത്രം ഈ വര്‍ഷം 185 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News