ജയസൂര്യയുടെ ‘അപ്പോസ്തലന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മാണവും കെ എസ് ബാവ സംവിധാനവും നിര്‍വഹിക്കുന്ന ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന ‘അപ്പോസ്തലന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാള സിനിമ ലോകത്തെ 12 പേര്‍ ചേര്‍ന്ന് പുറത്തിറക്കി. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ആരംഭിക്കുന്നു.

തുടര്‍ന്ന് മൊറോക്കോ, സിറിയ, ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മലയാളത്തിലെ മറ്റു താരങ്ങള്‍ക്കൊപ്പം ഈജിപ്ത്, സിറിയ എന്നീ വിദേശ രാജ്യങ്ങളിലെ അഭിനേതാക്കളും പ്രധാന വേഷങ്ങളിലെത്തുന്നു. അഡ്വെഞ്ചര്‍ ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രത്തിന്റെ പ്രമേയം ഉരുത്തിരിയുന്നത് സിറിയയുടെ സമകാലീക രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കിയാണ്.

കെ എസ് ബാവയും, അന്‍വര്‍ ഹുസൈനും ചേര്‍ന്ന് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് റോബി രാജ് വര്‍ഗീസും മ്യൂസിക് നിര്‍വഹിക്കുന്നത് ഗോപി സുന്ദറും വിനു തോമസും ചേര്‍ന്നാണ്.

പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, എഡിറ്റിംഗ് കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശ്യാം കൗശല്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യുംസ് പ്രവീണ്‍ വര്‍മ്മ, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here