ഛത്തീസ്ഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വിജയം

രാജ്പൂര്‍: ഛത്തീസ്ഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ഡുകളില്‍ സിപിഐ എമ്മിന് വിജയം. കോര്‍ബ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭയിറോട്ടല്‍

വാര്‍ഡില്‍ സുര്‍തി കുല്‍ദീപും മോങ്ക്ര വാര്‍ഡില്‍ രാജ്കുമാരി കന്‍വാറുമാണ് വിജയിച്ചത്. ഛത്തീസ്ഗഡില്‍ സിപിഐ എം തെരഞ്ഞെടുപ്പ് വിജയം നേടുന്നത് ആദ്യമായാണ്.

ബിജെപി സ്ഥാനാര്‍ഥിയെ 444 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുര്‍തി കുല്‍ദീപ് പരാജയപ്പെടുത്തിയത്. രാജ്കുമാരി 299 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.

കോണ്‍ഗ്രസ്-ബിജെപി നയങ്ങള്‍ക്കെതിരായ നിരന്തര പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് വിജയമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News