പാലക്കാട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

പാലക്കാട് കൊട്ടേക്കാട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കോയമ്പത്തൂര്‍ – പാലക്കാട് പാതയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ കാട്ടാനയാണ് ഈ മേഖലയില്‍ ട്രെയിനിടിച്ച് ചെരിയുന്നത്.

വാളയാര്‍ വനമേഖലയിലൂടെ കടന്നു പോകുന്ന ബി ലൈനിനരികില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. 30 വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടാനയാണ് ചെരിഞ്ഞത്. കാട്ടാന റെയില്‍ പാത മുറിച്ചു കടക്കുന്നതിനിടെ തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോവുന്ന ട്രെയിനിടിക്കുകയായിരുന്നു.

ഇടിച്ച ശേഷം ട്രെയിന്‍ കാട്ടാനയെ പാളത്തിലൂടെ ഏറെ നേരം തള്ളി നീക്കിയതായി സംശയിക്കുന്നു. റെയില്‍വേ ട്രാക്കിന് പുറത്ത് കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ കാട്ടാനയെ കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാനകള്‍ പാളം മുറിച്ച് കടന്ന് ജനവാസ കേന്ദ്രങ്ങളിലേക്കിറക്കുന്നത് പതിവാണ് . ഈ വര്‍ഷത്തെ മൂന്നാമത്തെ അപകടമാണിത്.

ഈ മേഖലയില്‍ ഹോണ്‍ മുഴക്കി വേഗത കുറച്ച് ട്രെയിനുകള്‍ കടന്നു പോകാന്‍ റെയില്‍വേ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കാട്ടാനകള്‍ റെയില്‍ പാളത്തിലിറങ്ങാതിരിക്കാന്‍ സംരക്ഷണ ഭിത്തി കെട്ടണമെന്ന ആവശ്യവും നടപ്പിലായില്ല. കഴിഞ്ഞ പത്തൊന്‍പതു വര്‍ഷത്തിനിടെ ഇരുപത്തിയേഴ് കാട്ടാനകളാണ് മേഖലയില്‍ ട്രെയിനിടിച്ച് ചരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News