കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി നടി റിമ കല്ലിങ്കല്‍.
വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താമെന്നാണ് റിമ പറഞ്ഞത്. ആര്‍ട്ടിസ്റ്റ് പവിശങ്കര്‍ വരച്ച ഫിലോമിനയുടെ ആരെടാ നാറി നീ എന്ന ചിത്രവും റിമ പങ്കുവെച്ചിട്ടുണ്ട്.
മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ അവരുടെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ഇന്‍കംടാക്‌സ് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ടെന്നും നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും സന്ദീപ് പറഞ്ഞിരുന്നു.
സന്ദീപിന്റെ പരാമര്‍ശത്തിന് നേരെ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധവുമായെത്തിയത്. റിമയുടെ മറുപടിയും സന്ദീപിനെ ഉന്നം വച്ചുള്ളതെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായം.
എന്‍ എസ് മാധവന്‍, കമല്‍, രാജീവ് രവി, ഛായാഗ്രാഹകന്‍ വേണു, ആഷിഖ് അബു, റിമ കല്ലിങ്ങല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മണികണ്ഠന്‍, പി എഫ് മാത്യൂസ്, നിമിഷ സജയന്‍, ഷെയിന്‍ നിഗം തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിഷേധത്തിനെതിരെയാണ് ബിജെപി നേതാക്കള്‍ ഭീഷണിയുമായി രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here