
ഭരണത്തിലിരുന്ന പല സംസ്ഥാനങ്ങളും ഒന്നൊന്നായി നഷ്ടപ്പെടുന്നത് ബിജെപിക്ക് സൃഷ്ടിക്കുന്നത് വന്‍ പ്രതിസന്ധി. സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമാകുന്നത് രാജ്യസഭയില്‍ എംപിമാരുടെ എണ്ണത്തിലും ക്രമേണ കുറവു വരാന്‍ ഇടയാക്കുകയാണ് . ഏറ്റവും ഒടുവില്‍ ബിജെപി പരാജയം ഏറ്റുവാങ്ങിയ ജാര്‍ഖണ്ഡില്‍ നിന്നും 2024 ആകുമ്പോഴേക്കും ബിജെപിക്ക് രാജ്യസഭാ എംപിമാരില്ലാതാകും. ജാര്‍ഖണ്ഡില്‍ നിന്ന് 6 സീറ്റുകളാണ് രാജ്യസഭയില്‍ ഉള്ളത്.
നിലവില്‍ ബിജെപിക്ക് മൂന്നും കോണ്‍ഗ്രസ്സിന് രണ്ടും , ആര്‍ജെഡിക്ക് ഒരു സീറ്റുമാമ് ഉള്ളത്.
ജാര്‍ഖണ്ഡില്‍ 2020, 2022, 2024 എന്നീ വര്‍ഷങ്ങളില്‍ 2 സീറ്റു വീതം ഒഴിവു വരും. ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് ബിജെപിക്ക് അതില്‍ ഒരു സീറ്റിലും ജയിക്കാനാകില്ല. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ നിലവില്‍ ഭൂരിപക്ഷമില്ല. 2021 ആകുമ്പോഴേക്കും ഭൂരിപക്ഷം നേടാമെന്ന കണക്കു കൂട്ടലിലായിരുന്നു ബിജെപി.
ഝാര്‍ഘണ്ട് തോല്‍വിയോടെ ഈ പ്രതീക്ഷകളത്രും അസ്തമിച്ചിരിക്കുകയാണ്. ജാര്‍ഖഖണ്ഡ് തോല്‍വിയോടെ ബിജെപിക്ക് കേവലം ഒരു വര്‍ഷംക്കൊണ്ട് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണമാണ്. . മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് അധികാരം നഷ്ടമായത്. രണ്ട് മാസം മുമ്പ്മഹാരാഷ്ട്രയ്ക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹരിയാണയില്‍ ദുഷ്യന്ത് ചൗട്ടാല സഹായിക്കാന്‍ ഇല്ലായിരുന്നെങ്കില്‍ അവിടെയും സ്ഥിതി മറിച്ചാകുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here