ജനസംഖ്യാ രജിസ്റ്റര്‍: വാശിപിടിച്ച് കേന്ദ്രം

ജനസംഖ്യാ രജിസ്റ്ററില്‍ ഉറച്ച് രാജ്യത്തെ മതപരമായി വേര്‍തിരിക്കുന്ന ദേശീയപൗരത്വ രജിസ്റ്ററി(എന്‍ആര്‍സി)ലേക്ക് വഴിതുറക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെയാണ് എന്‍പിആര്‍ പ്രക്രിയക്ക് അനുമതുനല്‍കിയത്.സെന്‍സസ് നടത്തുന്നതിന് 8,754. 23 കോടിയും എന്‍പിആര്‍ പുതുക്കുന്നതിന് 3,941. 35 കോടിയും അനുവദിക്കണമെന്ന ശുപാര്‍ശ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. 2020 ഏപ്രില്‍മുതല്‍ സെപ്തംബര്‍വരെ എന്‍പിആര്‍ പുതുക്കാനുള്ള വിവരങ്ങള്‍ ശേഖരിക്കണം.

രാജ്യവ്യാപകമായി സെന്‍സസ് നടപ്പാക്കണം. അസം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എന്‍പിആര്‍ പുതുക്കണം. കേരളവും പശ്ചിമബംഗാളും എന്‍പിആര്‍ പുതുക്കലുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്‍പിആറും എന്‍ആര്‍സിയും ബന്ധമില്ലെന്ന് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ്ജാവ്‌ദേക്കര്‍ അവകാശപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ യഥാര്‍ഥ ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ എന്‍പിആര്‍ പുതുക്കല്‍ അത്യാവശ്യമാണ്.എന്‍പിആര്‍ പുതുക്കാന്‍ രേഖകളുടെയോ ബയോമെട്രിക്ക് വിവരങ്ങളുടെയോ ആവശ്യമില്ല. പൗരന്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ അതുപോലെ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here