ജനങ്ങളെ വഞ്ചിക്കുന്ന നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി, ഷായുടെയും നേതാക്കളുടെയും വാദങ്ങള്‍ പച്ചക്കള്ളം; എന്‍പിആര്‍, എന്‍ആര്‍സിക്കുള്ള ആദ്യപടിയെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി തന്നെ; രേഖകള്‍ പുറത്ത്

തിരുവനന്തപുരം: ദേശീയ ജനസഖ്യാ രജിസ്റ്ററിന് (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബിജെപി നേതാക്കളുടെയും വാദം പച്ചക്കള്ളം.

രാജ്യസഭാ എംപിയായിരിക്കെ 2014ല്‍ ടിഎന്‍ സീമയ്ക്ക് ആഭ്യന്തര വകുപ്പിന് വേണ്ടി സഹമന്ത്രി കിരണ്‍ റിജ്ജു നല്‍കിയ മറുപടിയില്‍ എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ആദ്യ പടിയാണ് എന്‍പിആറെന്ന് കിരണ്‍ റിജ്ജു മറുപടിയില്‍ പറയുന്നു. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യവും മറുപടിയും ഉള്‍ക്കൊള്ളുന്ന രേഖ ടിഎന്‍ സീമ പുറത്തുവിട്ടിട്ടുണ്ട്.

ടിഎന്‍ സീമ പറയുന്നു:

2014 നവംബറില്‍ രാജ്യസഭയില്‍ ആഭ്യന്തര വകുപ്പിനോടായി ഞാന്‍ ചോദിച്ച ചോദ്യവും മറുപടിയുമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നത് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ആദ്യ പടിയാണെന്നു വളരെ വ്യക്തമായ മറുപടി തന്നത് ആഭ്യന്തര വകുപ്പിന് വേണ്ടി സഹ മന്ത്രി കിരണ്‍ റിജിജ്വാണ്.

ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലെന്ന് ആണയിടുന്ന അമീത് ഷാ മുതല്‍ ജാവ്‌ദേക്കര്‍ വരെയുള്ള മന്ത്രിമാര്‍..

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല എന്ന് പ്രസംഗിക്കുകയും അത് നടപ്പാക്കാന്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ വളഞ്ഞ വഴി തേടുകയും ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്ന നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി.. മുസ്ലീങ്ങള്‍ക്ക് പോകാന്‍ ലോകത്തു വേറെ രാജ്യങ്ങളുണ്ടല്ലോ എന്ന് പച്ചയായി വര്‍ഗീയത വിളിച്ചു കൂവുന്ന നിതിന്‍ ഗഡ്കരി….

പച്ചക്കള്ളങ്ങളുടെയും പരസ്പര വൈരുദ്ധ്യങ്ങളുടെയും ആശയകുഴപ്പങ്ങളുടെയും അന്തമില്ലാത്ത വിവരക്കേടുകളുടെയും സര്‍വോപരി ദേശ വിരുദ്ധതയുടെയും ആകെത്തുകയായ മോദി സര്‍ക്കാര്‍ എന്തൊരു നാണക്കേടാണ് ഇന്ത്യയിലെ പൗര സമൂഹത്തിന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് !

രാജ്യമാകെ എന്‍ആര്‍സി നടപ്പാക്കുമെന്നു കഴിഞ്ഞ മാസം രാജ്യസഭയില്‍ പറഞ്ഞ അമിത് ഷാ, അങ്ങനെയൊരു കാര്യം പാര്‍ലമെന്റോ കേന്ദ്ര മന്ത്രിസഭയോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. എന്‍ആര്‍സിയെ എതിര്‍ത്ത എല്ലാ മുഖ്യമന്ത്രിമാരോടും എന്‍പിആറും തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here