സൂറത്തില്‍ വിക്കറ്റ് മഴ; ഗുജറാത്തിനെ എറിഞ്ഞുവീഴ്ത്തിയ കേരളത്തിനും തിരിച്ചടി

രഞ്ജി ട്രോഫിയില്‍ കരുത്തരായ ഗുജറാത്തിനെ 127 റണ്‍സിന് പുറത്താക്കിയ കേരളത്തിന് ഒന്നാം ഇന്നിങ്ങ്‌സില്‍ കൂട്ടത്തകര്‍ച്ച. 70 റണ്‍സിന് പുറത്തായ കേരളം ഗുജറാത്തിന് 57 റണ്‍സിന്റെ ഇന്നിങ്ങ്‌സ് ലീഡ് സമ്മാനിച്ചു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് രണ്ടാം ഇന്നിങ്ങ്‌സില്‍ വിക്കറ്റം നഷ്ടം കൂടാതെ ഒരു റണ്‍ എന്ന നിലയിലാണ്.

കേരള നിരയില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 26 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ടോപ് സ്‌കോറര്‍. രാഹുല്‍ 17 റണ്‍സും സഞ്ജു അഞ്ചുറണ്‍സുമെടുത്തു പുറത്തായി. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര കേരളത്തിനെതിരെ കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരത്തെ ടീമിലുള്‍പ്പെടുത്തിയില്ല.

ഇന്ത്യന്‍ താരങ്ങളായ പാര്‍ഥിവ് പട്ടേല്‍, അക്ഷര്‍ പട്ടേല്‍, പിയുഷ് ചൗള എന്നിവര്‍ അണിനിരന്ന കരുത്തരായ ഗുജറാത്ത് നിരയ്ക്ക് കേരള ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനില്‍ക്കാനായില്ല. 26 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് ഗുജറാത്തിനെ തകര്‍ത്തത്. കെ.എം ആസിഫ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് വാര്യര്‍, മോനിഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഡല്‍ഹിക്കെതിരെ സമനിലയും ബംഗാളിനെതിരെ തോല്‍വിയും വഴങ്ങിയ കേരളം ഇപ്പോള്‍ ഗ്രൂപ്പില്‍ 11-ാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News