അലിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെ; യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു, പെരുമാറിയത് ഭീകരവാദികളോടെന്ന പോലെയെന്നും അന്വേഷണ റിപ്പോര്‍ട്ട്

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത് ജയ് ശ്രീറാം വിളികളോടെയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

പൊലീസ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഭീകരവാദികളോടെന്ന പോലെയാണ് പ്രതിഷേധക്കാരെ നേരിട്ടതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന്റെ നടപടി കടുത്ത മനുഷ്യാവകാശലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

സംഭവസമയത്ത് ക്യാമ്പസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ദൃക്‌സാക്ഷികളില്‍ നിന്നടക്കം മൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മുന്‍ ഐഎഎസ് ഓഫീസര്‍ ഹര്‍ഷ് മന്ദര്‍, പ്രെഫസര്‍ നന്ദിനി സുന്ദര്‍ എഴുത്തുകാരന്‍ നടാഷ ബദ്വാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്.

പൊലീസിന്റെ ക്രൂരമായ നടപടികളില്‍ നിന്ന് വിദ്യാര്‍ഥികളേയും മറ്റും സംരക്ഷിക്കുന്നതില്‍ നിന്ന് സര്‍വകലാശാലാ ഭരണകൂടം പരാജയപ്പെട്ടു. വൈസ് ചാന്‍സലറാണ് ക്യാമ്പസിലേക്ക് പൊലീസിനെ വിളിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here