അയോധ്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കി. അയോധ്യയിലെ വിവിധയിടങ്ങളില്‍ ജെയ്ഷെ മുഹമ്മദ്തലവന്‍ മസൂദ് അസ്ഹര്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട വിവിധ സുരക്ഷാ വിഭാഗങ്ങള്‍ക്ക് ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അയോധ്യയില്‍ രാമക്ഷേത്രമുയരുമെന്ന അമിത്ഷായുടെ പ്രസ്താവനയിറങ്ങി അധികനാളാവും മുമ്പെയാണ് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ടെലഗ്രാമിലൂടെയാണ് മസൂദ് അസ്ഹര്‍ ആക്രമണ സന്ദേശം നല്‍കിയത്. ഇന്ത്യന്‍ മണ്ണില്‍ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് നേപ്പാള്‍ അതിര്‍ത്തിയിലൂടെ പാകിസ്താനില്‍ നിന്ന് ഏഴോളം ഭീകരര്‍ നുഴഞ്ഞു കയറിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍, അയോധ്യ എന്നിവിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും അവരെ ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here