നെതന്യാഹുവിന് നേരെ റോക്കറ്റ് ആക്രമണം; തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാറ്റിവച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗത്തിന് സമീപം റോക്കറ്റ് ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രചാരണ പരിപാടി മാറ്റിവച്ചു. സംഭവത്തെ തുടര്‍ന്ന് ്പ്രധാനമന്ത്രി പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കി. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ പ്രദേശത്തേക്ക് ഒരു റോക്കറ്റ് പ്രയോഗിക്കുകയും തങ്ങളുടെ അയണ്‍ ഡോം പ്രതിരോധ സംവിധാനം അതിനെ തടയുകയും ചെയ്തു,’ എന്നണ് സംഭവത്തെ കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

പ്രധാനമന്ത്രി റാലി നടത്തുന്ന തെക്കന്‍ നഗരമായ അഷ്‌കെലോണിന് സമീപത്തായിരുന്നു സംഭവം. ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രധാന മന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കുകയും അദ്ദേഹം ഭാര്യ സാറയ്ക്കൊപ്പം പരിപാടികള്‍ വെട്ടിച്ചുരുക്കി മടങ്ങിയെന്നും ഇസ്രായേല്‍ ദേശീയ മാധ്യമായ ബ്രോഡ്കാസ്റ്റര്‍ കെഎന്‍ 11 വ്യക്തമാക്കുന്നു.

നെതന്യാഹുവിനെ സുരക്ഷത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേലി ടിവി ചാനലുകള്‍ പ്രക്ഷേപണം ചെയ്തിരുന്നു. ലികുഡ് പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ക്കെത്തിയ അദ്ദേഹത്തെ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതിനാല്‍ വേദിയില്‍ നിന്നു പുറത്തേക്ക് കൊണ്ടുപോവുന്നതായിരുന്നു ദൃശ്യങ്ങള്‍. തേസമയം, ഗാസയില്‍ നിന്നാണ് ആക്രമണം എന്ന് വ്യക്തമാണെങ്കിലും ഇതിന്റെ ഉത്തരവാദിത്വം ഇരുവരെ ആരും ഏറ്റെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News