രാജ്യം നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ല, വലിയ മാന്ദ്യം; വെളിപ്പെടുത്തല്‍ മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റേത്

ദില്ലി: രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും വലിയ മാന്ദ്യമാണെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തല്‍.

”ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളര്‍ച്ച, ഉല്‍പാദന വളര്‍ച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായി എടുക്കേണ്ടത്. ഈ സൂചകങ്ങളെ മുന്‍പത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യണം. 2000-2002 മാന്ദ്യകാലത്ത് ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങളെല്ലാം പോസിറ്റീവായിരുന്നു. ഇപ്പോള്‍ ഈ നിരക്കുകളെല്ലാം താഴ്ന്ന അവസ്ഥയിലാണ്. ഇത് ഒരു സാധാരണ മാന്ദ്യമല്ല. ഇത് രാജ്യത്തിന്റെ വലിയ മാന്ദ്യമാണ്. തൊഴില്‍ ലഭ്യത, ആളുകളുടെ വരുമാനം, സര്‍ക്കാരിന്റെ വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നു.”- അരവിന്ദ് സുബ്രഹ്മണ്യം എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News