
നിയുക്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും, ജെഎംഎം നേതാവുമായ ഹേമന്ത് സോറന്‍ സിഐടിയു നേതാവാണെന്നത് പലര്‍ക്കും അറിയാത്ത സത്യമാണ്.
ജാര്‍ഖണ്ഡിലെ വലിയ വിഭാഗം തൊഴിലാളികളും അംഗങ്ങള്‍ ആയ കൊളിയേരി മസ്ദൂര്‍ യൂനിയന്‍ സി.ഐ.ടി.യുവിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ആ തൊഴിലാളി യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നിയുക്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍.
അഖിലേന്ത്യ കോള്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) ന്റെ അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കൂടിയാണ് ഹേമന്ത് സോറന്‍.
ഹേമന്ത് സോറന്‍ സിഐടിയു നേതാവ് ആണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എളമരം കരീം എംപി സ്ഥീരീകരിച്ചു. ഹേമന്ത് സോറന്‍ സിഐടിയുവിന്റെ എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കോഴിക്കോട് വെച്ച് ചേര്‍ന്ന സിഐടിയുവിന്റെ ജനറല്‍ കൗണ്‍സില്‍ യോഗം ആണ് കോള്‍ വര്‍ക്കേഴ്സ് ഫെഡറേഷന് അംഗീകാരം നല്‍കിയത്.
11000ത്തില്‍പരം തൊഴിലാളികള്‍ അംഗങ്ങളായ കോളിയേരി മസ്ദൂര്‍ യൂണിയന്‍ ജാര്‍ഖണ്ഡിലെ പ്രമുഖ തൊഴിലാളി യൂണിയനായി വളരുകയാണ്. രണ്ടര ലക്ഷത്തിലേറെ തൊഴിലാളികളാണ് ജാര്‍ഖണ്ഡിലെയും പരിസരപ്രദേശങ്ങളിലേയും വിവിധ ഖനികളില്‍ തൊഴിലാളികളായി പണിയെടുക്കുന്നത്.
ഭാരത് കോക്കിംഗ് കോള്‍, ഇസ്റ്റേണ്‍ കോള്‍ ഫീള്‍ഡ്, സെയില്‍, ടാറ്റാ സ്റ്റീല്‍ എന്നീവയാണ് ജാര്‍ഖണ്ഡിലെ പ്രമുഖ കോള്‍ നിര്‍മ്മാതാക്കള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ വര്‍ഷം ആദ്യം നടന്ന പണിമുടക്കില്‍ കോള്‍ തൊഴിലാളികള്‍ കൂട്ടത്തോടെ പണിമുടക്കിയിരുന്നു.
സിഐടിയു നേതാവാണെങ്കിലും സിപിഐഎമ്മുമായി സഹകരിച്ചല്ല ഹേമന്ത് പ്രവര്‍ത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here