പൗരത്വ നിയമം; ജനുവരി ഒന്ന് മുതല്‍ രാജ്യവ്യാപക പ്രക്ഷോഭ പരിപാടികളുമായി ഇടതുപാര്‍ട്ടികള്‍

പൗരത്വ നിയമത്തിന്റെയും എന്‍ആര്‍സിയുടെയും പേരില്‍ ഭരണഘടനയ്ക്ക് നേരെ നടക്കുന്ന ആക്രമണത്തിലും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരെയും ഇടത് പാര്‍ട്ടികള്‍ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും.

ജനുവരി ഒന്ന് മുതല്‍ 7 വരെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ കീഴ്ഘടകങ്ങളോട് ആഹ്വാനം ചെയ്തു. ജനുവരി 8ലെ അഖിലേന്ത്യ പണിമുടക്കിനും ഇടത് പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങള്‍ക്ക് നേരായ പൊലീസ് അക്രമങ്ങളെ അപലപിച്ച ഇടത് പാര്‍ട്ടികള്‍ പ്രതിഷേധങ്ങള്‍ സമാധാനപരമായി തുടരുമെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News