സഹസംവിധായകനും നടനുമായ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം: സഹസംവിധായകനും നടനുമായ കരുണ്‍ മനോഹര്‍ വാഹനാപകടത്തില്‍ മരിച്ചു. 27 വയസായിരുന്നു.

കരുണ്‍ സഞ്ചരിച്ച ബൈക്ക് പാലായ്ക്ക് അടുത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

കോട്ടയം പ്ലാശനാല്‍ സ്വദേശിയാണ്. കോസ്റ്റും ഡിസൈനര്‍ അരുണ്‍ മനോഹറിന്റെ സഹോദരനാണ്.

രമേഷ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവര്‍ണതത്ത’ ‘ഗാനഗന്ധര്‍വന്‍’ എന്നീ ചിത്രങ്ങളിലും ഗിന്നസ് പക്രു നിര്‍മിച്ച ‘ഫാന്‍സിഡ്രസ്സ്’, ‘നിത്യഹരിതനായകന്‍’ എന്നീ ചിത്രങ്ങളിലും കരണ്‍ ജോലി ചെയ്തിട്ടുണ്ട്. ‘ഫാന്‍സിഡ്രസ്സ്’, ‘ഗാനഗന്ധര്‍വ്വന്‍’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News