സ്വന്തമായി ഒഎസ് നിര്‍മിക്കാനൊരുങ്ങി എഫ്ബി; ഇനി കളികള്‍ മാറും

സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഇതോടെ തങ്ങളുടെ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കമ്പനി പറയുന്നത്.

ഫേസ്ബുക്കിന്റെ ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, വീഡിയോ കോളിങ് സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

സ്വന്തം ഒഎസിലേക്ക് മാറുന്നതോടെ ഫേസ്ബുക്കിന്റെ സ്വകാര്യതയുടെ കാര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പായേക്കാം.

സ്മാര്‍ട്ട്ഫോണുകള്‍ക്കായി ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കുകയല്ല ഇപ്പോള്‍ ഫേസ്ബുക്കിന്റെ ലക്ഷ്യം.

തങ്ങളുടെ ഒഎസ് നിര്‍മിക്കാനുള്ള ചുമതല മൈക്രോസോഫ്റ്റിന്റെ ഒഎസായ വിന്‍ഡോസ് എന്‍ടിയുടെ സഹനിര്‍മാതാവായ മാര്‍ക്ക് ലൂക്കോവ്‌സ്‌കിക്കാണ് ഫേസ്ബുക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

‘പുതിയ തലമുറയ്ക്കിടയില്‍ സ്വന്തം ഇടം കണ്ടെത്തേണ്ടത് ഞങ്ങള്‍ക്ക് അത്യാവശ്യമാണ്. സാങ്കേതിക ലോകത്തെ മത്സരരംഗത്ത് ആരെയും വിശ്വസിക്കാന്‍ പറ്റില്ല. അതുകൊണ്ട് സ്വന്തമായ ഒഎസ് നിര്‍മിക്കും.’-ഫേസ്ബുക്കിന്റെ ഹാര്‍ഡ്വെയര്‍ വിഭാഗം വൈസ് പ്രസിഡന്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News