ജനുവരി ഒന്ന് മുതല്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് ഹെഡ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരവുമായി സിഐടിയു

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചു കൊണ്ട് മുത്തുറ്റ് ഫിന്‍കോര്‍പ്പിലെ ‘ജീവനക്കാര്‍ നോണ്‍ ബാങ്കിംഗ് & പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സിഐടിയു വിന്റെ നേതൃത്യത്തില്‍ 2020 ജനുവരി 1 മുതല്‍ തിരുവനന്തപുരം പുന്നന്‍ റോഡിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ് ഹെഡ് ഓഫീസിന് മുന്നില്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തുകയാണ്.

സംഘടന രൂപീകരിച്ചതിന്റെ പേരില്‍ പ്രതികാര നടപടിയെന്നോണം യൂണിയന്‍ അംഗങ്ങളായ സിജിന്‍ മാത്യു മുരിക്കാശേരി ബ്രാഞ്ച്, സന്ധ്യ.കെ മുരിക്കാശ്ശേരി ബ്രാഞ്ച്, തോമസ് മാത്യു പൂക്കോട്ടുംപാടം ബ്രാഞ്ച് ,’ എന്നിവരെ അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. സംഘടനയില്‍ അംഗങ്ങളായി എന്ന ഒറ്റ കാരണത്താല്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളായ ‘വാര്‍ഷിക ഇന്‍ക്രിമെന്റ് , വേരിയബിള്‍ പേ’ , എന്നിവ നിഷേധിച്ചിരിക്കുകയാണ് .

യൂണിയന്‍ നേതാക്കാന്‍ മാരെ കള്ള കേസില്‍ കുടുക്കി അടക്ക നടപടി സ്വീകരിച്ച് യൂണിയനെ ഇല്ലാതാക്കാനുള്ള മാനേജ്‌മെന്റിന്റെ മോഹം ജനാധ്യപത്യ വിരുദ്ധമാണ് . കേരളം പോലുള്ള സംസ്ഥാനത്ത് സ്വകാര്യ’ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ ട്രേഡ്’ യൂനിയന്‍ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന നിലപാട് ഒരു കാരണ വശാലും അംഗീകരിക്കാന്‍ കഴിയില്ല. തൊഴിലാളികള്‍ നടത്തുന്ന ന്യായമായ സമരത്തിന് എല്ലാ വിഭാഗം ജീവനക്കാരുടെയും , പുരോഗമന പ്രസ്ഥാനങ്ങളുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ തൊഴില്‍ വകുപ്പിന്റെ തലവനായ ‘ലേബര്‍ കമ്മീഷണര്‍ അനുരഞ്ജന ചര്‍ച്ചകള്‍ 5 തവണ നടത്തിയിട്ടും അതില്‍ ഒരു തീരുമാനം പോലും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തത് ദാര്‍ഷ്ഠ്യ മാണ്. ഇതിനു മുമ്പില്‍ മുട്ടുമടക്കാന്‍ സംഘടിത തൊഴിലാളി’ പ്രസ്ഥാനം സന്നദ്ധമല്ല.

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്ന സ്ഥാപനത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ തൊഴിലാളികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. തുടര്‍ന്നും സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനും വളര്‍ച്ചയ്ക്കും തൊഴിലാളി കളുടെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്നും , തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ മാനേജ്‌മെന്റ് സന്നദ്ധമാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News