ഇസ്ലാം ആരാധനയെ പരിഹസിച്ച് മലയാളി സംഘിയുടെ കമന്റ്; കുവൈറ്റ് പൊലീസ് കയ്യോടെ പൊക്കി, അറസ്റ്റ്; ജോലിയും പോയി

കുവൈത്ത് സിറ്റി: ഇസ്ലാം ആരാധനയെ പരിഹസിച്ച് ഫേസ്ബൂക്കില്‍ കമന്റ് ചെയ്ത മലയാളി സംഘപരിവാര്‍ അനുഭാവി കുവൈറ്റില്‍ അറസ്റ്റില്‍.

കൊല്ലം കരുനാഗപള്ളി സ്വദേശി അനീഷ് ധര്‍മ്മരാജനെയാണ് ഫഹാഹീല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ അനീഷ് ധര്‍മ്മരാജന്‍ യുവമോര്‍ച്ച എന്ന തന്റെ ഫേസ്ബുക്ക് പേജില്‍ ഇയാള്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ വിമര്‍ശിച്ച് കൊണ്ട് പലരും കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഇത്തരത്തില്‍ വന്ന ഒരു കമന്റിന് മറുപടിയായാണ് ഇസ്ലാം ആരാധനയെ പരിഹസിച്ചു ഇയാള്‍ ഫോട്ടോ കമന്റ് ചെയ്തത്.

പരാമര്‍ശത്തെ തുടര്‍ന്ന് നിരവധി പേര്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമക്ക് പരാതി അറിയിച്ചു. ഇതോടെ ഉടമ സ്പോണ്‍സറെ അറിയിക്കുകയും പൊലീസില്‍ വിവരം കൈമാറുകയുമായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പില്‍ രണ്ട് വര്‍ഷമായി സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News