സൂര്യനുവരെ വയനാടിനോട് ‘അവഗണന’; മേഘം മൂടിയ വലയസൂര്യഗ്രഹണത്തില്‍ ട്രോള്‍ മഴ

വലയസൂര്യഗ്രഹണത്തിന്റെ തീയ്യതിയറിഞ്ഞപ്പോള്‍ മുതല്‍ വയനാട്ടുകാരും കാത്തിരിപ്പായിരുന്നു ആകാശത്തിലെ ആ ദൃശ്യവിസ്മയത്തിനായി. സൂര്യനെ മുഴുവനായി മറയ്ക്കാനാവാത്ത ചന്ദ്രന്‍ കാണിച്ചുതരുന്ന സൂര്യവലയത്തെ കാത്തിരുന്നത് ആയിരങ്ങളാണ്. ജില്ലാഭരണകൂടവും വിവിധസംഘടനകളും ആഴ്ചകള്‍ക്ക് മുന്‍പേ തയ്യാറെടുപ്പുകള്‍ തുടങ്ങിരുന്നു. പ്രത്യേക സ്ഥലങ്ങളും ലക്ഷക്കണക്കിന് സൗരക്കണ്ണടകളും തയ്യാറാക്കി.

സൂര്യന്റെ വലയാകാരപാത ഇന്ത്യയില്‍ വടക്കന്‍ കേരളത്തിലൂടെ തുടങ്ങി മദ്ധ്യതമിഴ്നാട് കര്‍ണ്ണാടക വഴിയായിരുന്നു കടന്നുപോയത്. ആദ്യം മുതലേ ദൃശ്യം കൂടുതല്‍ വ്യക്തമാവുക വയനാട്ടിലാവുമെന്ന് പ്രചാരണമുണ്ടായിരുന്നു. വയനാട്ടില്‍ മാത്രമേ വലയം ദൃശ്യമാകൂ എന്നുവരെ വാട്ട്‌സാപ്പ് സന്ദേശങ്ങളുണ്ടായി. ഏതായാലും വടക്കന്‍ ജില്ലകളില്‍ വയനാട്ടില്‍ മാത്രമാണ് വലയസൂര്യഗ്രഹണം മഞ്ഞ് മൂടിപ്പോയത്.

മാനന്തവാടിയില്‍ അല്‍പനേരമെങ്കിലും വലയദൃശ്യം കാണാനായത് ആശ്വാസമായെങ്കിലും മറ്റിടങ്ങളില്‍ നിരാശയായിരുന്നു ഫലം. ഏതായാലും സ്വയം ട്രോളി വയനാട്ടുകാര്‍ ഈ നിരാശയെ മറക്കുകയാണിപ്പോള്‍. ട്രോള്‍ ഗ്രൂപ്പുകളില്‍ അനക്കമുണ്ടാക്കുകയാണ് ഇവ.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ പ്രത്യക്ഷപ്പെടുന്നതിനോട് താരതമ്യം ചെയ്തും സൂര്യനും വയനാടിനോട് അവഗണനയാണെന്നും തുടങ്ങി ട്രോളുകളില്‍ ചിരിപടര്‍ത്തുന്ന ചിന്തകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News