ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു മനോഹര ഗാനം; യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ‘അനുഗ്രഹീതന്‍ ആന്റണി’യിലെ ‘കാമിനി’ പാട്ട്

സണ്ണി വെയ്ന്‍ നായകനാകുന്ന ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലെ ആദ്യത്തെ വീഡിയോ ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിച്ച് നവാഗതനായ പ്രിന്‍സ് ജോയ് സംവിധായകനാകുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ‘കാമിനി’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ പുറത്തിറക്കിയത്.

’96’ എന്ന തമിഴ് സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷന്‍ ആദ്യമായി മലയാളത്തില്‍ നായികയായി എത്തുന്ന സിനിമ കൂടിയാണിത്. ഹരിശങ്കര്‍ കെ സ് ആണ് ‘കാമിനി’ എന്ന മനോഹര ഗാനം പാടിയിരിക്കുന്നത്.

അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ വളരെപെട്ടെന്നാണ് വൈറലായത്. ഗാനമിപ്പോള്‍ യൂട്യൂബ് ട്രെന്റിംഗില്‍ രണ്ടാം സ്ഥാനത്ത് ഇടം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News