രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടം കൂടാടെ 26 റണ്‍സ് എന്ന നിലയിലാണ്. രണ്ട് ദിവവും പത്ത് വിക്കറ്റും അവശേഷിക്കെ കേരളത്തിന് വിജയം 242 റണ്‍സ് അകലെയാണ്. 22 റണ്‍സെടുത്ത വിഷ്ണു വിനോദും 3 റണ്‍സെടുത്ത ജലജ് സക്‌സേനയുമാണ് ക്രീസില്‍.

നേരത്തെ ഒന്നാം ഇന്നിങ്ങ്‌സില്‍ 57 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്ങ്‌സില്‍ ഗുജറാത്തിനെ 210 റണ്‍സിന് ഓളൗട്ടാക്കി. അവസാന വിക്കറ്റില്‍ എസ് എ ദേശായിക്കൊപ്പം ചിന്തന്‍ ഗജ കൂട്ടിച്ചേര്‍ത്ത 50 റണ്‍സാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി ബേസില്‍ തമ്പി 5 വിക്കറ്റും ജലജ് സക്‌സേന 3 വിക്കറ്റും സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News