പൂണെ സൈനിക കോളേജിലെ അപകടം: മരിച്ചവരില്‍ മലയാളി സൈനികനും

പൂണെയിലെ സൈനിക എഞ്ചിനീയറിംഗ് കോളേജില്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. പാലക്കാട് കുത്തനൂര്‍ സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ സഞ്ജീവന്‍ പികെയാണ് മരിച്ചത്.

രാവിലെ 11.45ഓടെ ബെയ്‌ലി പാലം നിര്‍മ്മിക്കാനുള്ള പരിശീലനത്തിനിടെയാണ് അപകടം. പാലത്തിന്റെ രണ്ട് പില്ലറുകള്‍ സൈനികര്‍ക്ക് മേല്‍ പൊളിഞ്ഞ് വീഴുകയായിരുന്നു. സഞ്ജീവനും മഹാരാഷ്ട്ര സ്വദേശിയായ നായിക് വാങ്‌മൊദേയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തില്‍ പരിക്കേറ്റ അഞ്ച് സൈനികനെ പൂണെയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് സൈനിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here