വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെതിരെ ഗുരുതര സാമ്പത്തിക ആരോപണം

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെതിരെ ഗുരുതര സാമ്പത്തിക ആരോപണം. കമ്പ്യൂട്ടറൈസേഷന്റെ പേരില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 35 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആക്ഷേപം. കുടുംബത്തിന് ഭീഷണി ഉണ്ടെന്ന് യൂണിവെയര്‍ സൊല്യൂഷന്‍ ഉടമകള്‍. ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ 10 ലക്ഷം വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളെ ഓണ്‍ലൈന്‍ ഐ ടി സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനുള്ള വലിയ പ്രോജക്ട് രൂപപ്പെട്ടത് 2012ല്‍ ആണ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂണിവെയര്‍ സൊല്യൂഷനുമായി ഇതിനുള്ള കരാറില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി എത്തി. 10 ലക്ഷം വ്യാപാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി വിവിധ സമയങ്ങളിലായി ടി നസറുദീനും സംസ്ഥാന സെക്രട്ടറി സേതുമാധവനും 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ആക്ഷേപം. എന്നാല്‍ ചെക്ക് വഴി കൈമാറിയത് 1 ലക്ഷം മാത്രമാണ്.

വഞ്ചിതരായ സ്വകാര്യ സ്ഥാപനം ഡി ജി പി ക്ക് പരാതി നല്‍കിയിട്ടുണ്ട്. കമ്പനി എം ഡി ദീപക് സുരേഷ്. ഐ എസ് ആര്‍ ഒ യില്‍ നിന്ന് വിരമിച്ച ദീപകിന്റെ പിതാവ് സുരേഷ്ബാബുവിന്റെ സമ്പാദ്യം മുഴുവന്‍ ഈ പ്രോജക്ടിനായി മുടക്കി. തിരുവനന്തപുരം പൂജപ്പുരയിലെ വീടും സ്ഥലവും വിറ്റു. വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ഇവരെ നസറുദ്ദീന്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഡി ജി പി ക്ക് നല്‍കിയ പരാതി നടക്കാവ് പോലീസിന് കൈമാറിയിട്ടുണ്ട്. ഇതില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News