കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍ ഈച്ച നാരിക്കടുത്ത് ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. പാലക്കാട് നല്ലേപ്പള്ളി വാരിയത്ത്കാട് സ്വദേശി ഗംഗാധരന്റെ മകന്‍ രമേഷ്, രമേഷിന്റെ മകന്‍ അമ്പാടി എന്ന ആദിഷ്, രമേഷിന്റെ സഹോദരന്‍ വിപിന്‍ദാസിന്റ ഭാര്യ മീര, മകന്‍ ഋഷികേശ് എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ വിപിന്‍ ദാസ്, മകള്‍ ആതിര, രമേഷിന്റെ മകള്‍ ആര്‍ദ്ര, ഡൈവര്‍ രാജന്‍ എന്നിവര്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം കോയമ്പത്തൂര്‍ ജില്ല ആശുപത്രിയിലാണുള്ളത്. വിപിന്‍ദാസ് സിംഗപ്പൂരില്‍ എന്‍ജീനീയറാണ്. മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സിംഗപ്പൂരിലേക്ക് പോകുന്ന വിപിന്‍ദാസിനെയും കുടുംബത്തേയും യാത്ര അയക്കാന്‍ സഹോദരന്‍ രമേഷ് മക്കളുമായി പോകുമ്പോഴായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News