കൊല്ലത്തിന്റെ കായിക ഭൂപടത്തിലിടം പിടിച്ച് വനിതാ ഫുട്‌ബോള്‍

പെണ്‍കരുത്തില്‍ കളം നിറഞ്ഞ് ഫുട്‌ബോള്‍ ആവേശം. മനോഹരമായ ഡ്രിബ്ലിങ്ങുകളും പാസ്സുകളും ക്രോസ്സുകളും കൊണ്ട് ഏറ്റുമുട്ടിയ പെണ്‍പട കൊല്ലത്തിന്റെ കായിക കാഴ്ചയില്‍ വ്യത്യസ്ത അനുഭവമായി. മൂന്ന് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

വനിതാ ഫുട്ബോള്‍ ഫൈനലില്‍ കൊല്ലം സിറ്റി ഫുട്ബോള്‍ അക്കാഡമിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ദേശിങ്ങനാട് മുട്ടറ ജേതാക്കളായി.മത്സ്യത്തൊഴിലാളികള്‍ക്കായുള്ള മത്സരത്തില്‍ വോക്കോവറിലൂടെ സി.ആര്‍.സി വാടി ജേതാക്കളായി.

ബീച്ച് ഗെയിംസിന്റെ ഭാഗമായി നടന്ന കേരളനടനം കണ്ണുകള്‍ക്ക് മിഴിവേകി.സമര്‍പ്പണ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ ആതിര.ജി.സുന്ദറിന്റെ നേതൃത്വത്തില്‍ ഇരുപത് പേരടങ്ങുന്ന കുട്ടികള്‍ അവതരിപ്പിച്ച നൃത്തവിരുന്നിനെ തുടര്‍ന്ന് കൊല്ലം എസ്.എന്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ശിവശങ്കര്‍ ബൈജു അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷന്‍ പരിപാടി നടന്നു.

എം.മുകേഷ് എം.എല്‍.എ, സിനിമാ താരം ഇനിയ എന്നിവര്‍ കൊല്ലം കാര്‍ണിവലില്‍ അതിഥികളായെത്തി. ബീച്ച് ഗെയിംസിന്റെയും കാര്‍ണിവലിന്റെയും ഭാഗമായി കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ടീ ഷര്‍ട്ട് വിതരണം ചെയ്തു. കൊല്ലം നഗരസഭ മേയര്‍ ഹണി ബെഞ്ചമിന്‍ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറില്‍ നിന്നും ടീ ഷര്‍ട്ട് ഏറ്റുവാങ്ങി പരിപാടിക്കു തുടക്കം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News