ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ അഖിലേന്ത്യ സമ്മേളനം ഇന്ന് ആരംഭിക്കും

ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ 13-ാമത് അഖിലേന്ത്യ സമ്മേളനം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. രാവിലെ 9.30ന് അഡ്വ. നിഷിദ് അധികാരി നഗറില്‍ (എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ അങ്കണം) ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ ദേശീയ പ്രസിഡന്റ് അഡ്വ. ബികാസ് രഞ്ജന്‍ ഭട്ടാചാര്യ പതാക ഉയര്‍ത്തും. 10ന് അഡ്വ. എം.കെ ദാമോദരന്‍ ഹാളില്‍ (എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാള്‍) മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. ബികാസ് രഞ്ജന്‍ ഭട്ടാചാര്യ അധ്യക്ഷത വഹിക്കും.

‘ഭരണഘടന നേരിടുന്ന സമകാലിക പ്രതിസന്ധികള്‍’ എന്ന വിഷയത്തില്‍ ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന സെമിനാര്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. കേരളാ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.കെ ദിനേശന്‍, അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ് എന്നിവര്‍ സംസാരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 26 സംസ്ഥാനങ്ങളിലെ 40000 അംഗങ്ങളെ പ്രതിനിധീകരിച്ച് 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

രാജ്യത്തെ നിയമ സംവിധാനവും അഭിഭാഷകരും നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും സമ്മേളനം ചര്‍ച്ച ചെയ്യും. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷക ഇന്ധിര ജയ്സിങ്, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവര്‍ സമ്മേളനത്തിന്റെ ഭാഗമായി വിവിദ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ സംസാരിക്കും. 29ന് കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ സുവനീര്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News