ആത്മഹത്യചെയ്ത ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ കുടുംബത്തിന് സി ഐ ടി യു ജില്ലാ കമ്മിറ്റി ധന സഹായം കൈമാറി

മലപ്പുറം നിലമ്പൂരില്‍ ആത്മഹത്യചെയ്ത ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ കുടുംബത്തിന് സി ഐ ടി യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ച ധന സഹായം കൈമാറി. നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി എളമരം കരീം എം പിയാണ് ഏഴ് ലക്ഷം രൂപ കൈമാറിയത്.

പത്തുമാസത്തോളം ശമ്പളം മുടങ്ങിയും പിരിച്ചുവിടല്‍ ഭീഷണിയിലും ജീവിതം വഴിമുട്ടിയാണ് നിലമ്പൂരിലെ ബി എസ് എന്‍ എല്‍ ഓഫിസില്‍ രാമകൃഷ്ണന്‍ ജീവനൊടുക്കിയത്. നിര്‍ധനരായ കുടുംബത്തെ സഹായിക്കാന്‍ സി ഐ ടി യു ജില്ലാ കമ്മിറ്റി മുന്നോട്ടുവന്നു. വിവിധ സംഘടനകളില്‍നിന്നും ഏഴ് ലക്ഷം രൂപയാണ് ശേഖരിച്ചത്.

എളമരം കരീം എം പി തുക കൈമാറി. രാജ്യത്തെ സമ്പത്ത് മുതലാളിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിയ്ക്കാന്‍ നല്‍കിയതിന്റെ ഇരയാണ് രാമകൃഷ്ണനെന്ന് എളമരം കരീം പറഞ്ഞു.
ഈ സഹായം ജീവകാരുണ്യപ്രവര്‍ത്തനം മാത്രമല്ല, പോരാളികള്‍ക്കുള്ള സമരായുധമാണെന്ന് വി ശശികുമാര്‍ പറഞ്ഞു. സി പി ഐ എം, സി ഐ ടിയു നേതാക്കള്‍ രാമകൃഷ്ണന്റെ സഹധര്‍മിണി നിര്‍മല, മക്കള്‍ തുടങ്ങിയവരും ചടങ്ങിനെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here