മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പന്ത്രണ്ടാമത് ദേശീയ സമ്മേളനത്തിന് വെള്ളിയാഴ്ച മുംബൈയില്‍ തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് വനിതകളുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനത്തോടെ സമ്മേളനം ആരംഭിക്കും.

പകല്‍ 11ന് ബൈക്കുളയിലെ ആസാദ് നഗറില്‍നിന്ന് മഹിളാ റാലി ആരംഭിക്കും. റാലിക്കുശേഷം 12ന് ആസാദ് മൈതാനിയില്‍ പൊതുസമ്മേളനം ചേരും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ഓള്‍ ഇന്ത്യ കിസാന്‍ സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ, വിനോദ് നിക്കോളെ എംഎല്‍എ എന്നിവര്‍ സംസാരിക്കും.

പകല്‍ മൂന്നിന് സാബു സിദ്ദിഖ് പോളി ടെക്‌നിക് ഹാളില്‍ (അഹല്യ രങ്കനേക്കര്‍ നഗര്‍) ചേരുന്ന പൊതുസമ്മേളനം നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ ഉദ്ഘാടനംചെയ്യും. ഡോ. തപതി മുഖോപാധ്യായ അധ്യക്ഷയാകും. വിവിധ സംസ്ഥാനങ്ങളില്‍ വേറിട്ട പോരാട്ടങ്ങളില്‍ ഭാഗമായവരെ ചടങ്ങില്‍ ആദരിക്കും. മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ചില്‍ പങ്കെടുത്ത സക്കൂ ഭായ്, കമലി ബാഹോപ തുടങ്ങിയ പെണ്‍പോരാളികളെ ആദരിക്കും.

മറിയം ധവ്‌ളെ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി മുംബൈയിലെ സ്ത്രീകളുടെ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന ചിത്ര, ഫോട്ടോ, വീഡിയോ പ്രദര്‍ശനം നടക്കും. ‘ഭരണഘടനയെ സംരക്ഷിക്കുക, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുക, ഒന്നിച്ച് പോരാടി മുന്നേറുക’ എന്ന സന്ദേശമുയര്‍ത്തിയാണ് സമ്മേളനം ചേരുന്നത്. നാലുനാള്‍ നീളുന്ന സമ്മേളനത്തില്‍ എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ഭാരവാഹി തെരഞ്ഞെടുപ്പോടെ 30ന് സമ്മേളനം സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News