അട്ടപ്പാടിയില്‍ വാഹനം പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് ഡ്രൈവര്‍ മരിച്ചു

അട്ടപ്പാടിയില്‍ വനം വകുപ്പിന്റെ വാഹനം പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് ഡ്രൈവര്‍ ഉബൈദ് മരിച്ചു. മുക്കാലി സ്വദേശിയാണ് ഉബൈദ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഷര്‍മിള ജയറാം പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ചെമ്മണ്ണൂരില്‍ ഭവാനിപ്പുഴയ്ക്ക് കുറുകെ കൈവരിയില്ലാത്ത പാലം കടക്കുമ്പോള്‍ ജീപ്പ് പുഴയിലേക്ക് പതിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News