സൈനികന്‍ സജീവന്റെ മരണം: ഇനിയും വിശ്വസിക്കാന്‍ കഴിയാതെ ബന്ധുക്കളും നാട്ടുകാരും

സൈനികന്‍ സജീവന്റെ മരണം ഇനിയും വിശ്വസിക്കാന്‍ കഴിഴുന്നില്ല ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും.  ആഴ്ചകള്‍ക്ക് മുമ്പാണ് സജീവന്‍ അവധി കഴിഞ്ഞ് യാത്ര പറഞ്ഞ് പോയത്. കഴിഞ്ഞ ദിവസം പൂനെ കോളേജ് ഓഫ് മിലിറ്ററി എന്‍ജിനീയറിംഗില്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തിലാണ് സജീവന്‍ മരണമടഞ്ഞത്.

ആഴ്ചകള്‍ക്ക് മുമ്പ് യാത്ര പറഞ്ഞ് പിരിഞ്ഞത് സജീവന്റെ അവസാന യാത്രയായിരുന്നുവെന്ന് വീട്ടുകാര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കുത്തന്നൂര്‍ കരിയാമ്പാറ പാറയ്ക്കല്‍ വീട്ടിലേക്ക് സജീവന്റെ അപകടമരണം സ്ഥിരീകരിച്ച് കരസേനയുടെ സന്ദേശമെത്തിയത്. സൈന്യത്തിന്റെ താത്ക്കാലിക പാലം നിര്‍മാണ പരിശീലനത്തിനിടെ സജീവനുള്‍പ്പെടെ നാല് സൈനികരാണ് മരിച്ചത്.

രണ്ടുമാസം മുമ്പാണ് സൈനിക പരിശീലനത്തിന്റെ ഭാഗമായി പൂനൈയിലെത്തിയത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാനാണ് അടുത്തിടെ നാട്ടിലെത്തിയത്. രാജസ്ഥാനിലെ പൊഖ്‌റാനില്‍ എം ഇ ജി ഗ്രൂപ്പിലെ ഹവീല്‍ദാറായിരുന്നു സജീവന്‍.നാളെ പാലക്കാട്ടെത്തിക്കുന്ന മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News