ഇനി എസ്ബിഐയില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ പുതിയ രീതി; നടപ്പാക്കുന്നത് ഒന്നാം തീയതി മുതല്‍

തിരുവനന്തപുരം: ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതി നടപ്പാക്കാനൊരുങ്ങി എസ്ബിഐ.

ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നതെന്ന് എസ്ബിഐ അറിയിച്ചു. രാത്രി എട്ട് മണിമുതല്‍ രാവിലെ എട്ട് മണിവരെയാണ് ഒടിപി അടിസ്ഥാനത്തിലുള്ള പണം പിന്‍വലിക്കല്‍ രീതി നടപ്പാക്കുന്നത്.

പണം പിന്‍വലിക്കല്‍ ഇങ്ങനെ: ആദ്യം പിന്‍വലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മില്‍ രേഖപ്പെടുത്തുക. തുടര്‍ന്ന് മുന്നോട്ട് പോകാനുള്ള നിര്‍ദ്ദേശം നല്‍കുക. ഇതോടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ഒടിപി ലഭ്യമാകും. തുടര്‍ന്ന് സ്‌ക്രീനില്‍ ഒടിപി നല്‍കേണ്ട ഭാഗത്ത് ടൈപ്പ് ചെയ്യുക, പണം ലഭ്യമാകും.

10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് പുതിയ രീതി. ഇതിന് താഴെയുളള തുകയ്ക്ക് പഴയ രീതി തുടരും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ലെന്നും എസ്ബിഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here