നിങ്ങള്‍ക്ക് സ്വപ്നം കാണല്‍ തുടരാം, നമുക്ക് കാണാം; കേരളത്തെ ‘പട്ടിണി’ക്കിടുമെന്ന് ഭീഷണിപ്പെടുത്തിയ ഗോപാലകൃഷ്ണന് യെച്ചൂരിയുടെ മാസ് മറുപടി

ദില്ലി: എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സീതാറാം യെച്ചൂരിയുടെ ട്വീറ്റ് ഇങ്ങനെ: ”കേരളത്തെ സൊമാലിയ എന്നാണ് മോദി വിശേഷിപ്പിച്ചിരുന്നത്. കേരളത്തിലെ അഭിമാനമുളള ജനങ്ങളെ പട്ടിണിക്കിടുക എന്ന മോദിയുടെ തലതിരിഞ്ഞ സ്വപ്നം നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. അവര്‍ക്ക് ഇനിയും സ്വപ്നം കാണല്‍ തുടരാം. നമുക്ക് കാണാം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News